Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Srilanka

ബ്രി​ട്ടീ​ഷ് സ​ർ​വാ​ധി​പ​ത്യം; ശ്രീ​ല​ങ്ക​യ്ക്ക് വ​മ്പ​ൻ തോ​ൽ​വി

പ​ല്ലേ​ക്ക​ലെ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ത​ക​ർ​പ്പ​ൻ ജ​യം. പ​ല്ലേ​ക്ക​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 51 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇം​ഗ്ല​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 146 റ​ൺ​സാ​ണെ​ടു​ത്ത​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ല​ങ്ക 16.4 ഓ​വ​റി​ൽ 95 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 30 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഷാ​ന​ക​യാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ഇം​ഗ്ല​ണ്ടി​നാ​യി വി​ൽ ജാ​ക്ക്സ് മൂ​ന്നും ജോ​ഫ്ര ആ​ർ​ച്ച​റും ലി​യാം ഡോ​വ്സ​ണും ആ​ദി​ൽ റ​ഷീ​ദും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സ്കോ​ർ:  ഇം​ഗ്ല​ണ്ട് 146/9 ശ്രീ​ല​ങ്ക 95 (16.4).

ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ ദ​സു​ൻ ഷാ​ന​ക ഇം​ഗ്ല​ണ്ടി​നെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. വ​ൻ ത​ക​ർ​ച്ച​നേ​രി​ട്ട ഇം​ഗ്ല​ണ്ടി​നെ ക​ര​ക​യ​റ്റി​യ​ത് ഫി​ലി​പ് സാ​ൾ​ട്ടി​ന്‍റെ (62) അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ്. 68 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​വ​ർ​ക്ക് നാ​ല് വി​ക്ക​റ്റ് ന​ഷ്‌​ട​മാ​യി​രു​ന്നു. വി​ൽ ജാ​ക്ക്സ് 21 റ​ൺ​സും ഹാ​രി ബ്രൂ​ക്ക് 14 റ​ൺ​സു​മെ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ദു​നി​ത് വെ​ല്ലാ​ല​ഗെ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ദി​ൽ​ഷ​ൻ മ​ധു​ശ​ന​ക​യും മ​ഹീ​ഷ് തീ​ക്ഷ​ണ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ദു​ശ്മാ​ന്ത ച​മീ​ര ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. വി​ൽ ജാ​ക്ക്സി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സൂ​പ്പ​ർ എ​ട്ടി​ലെ ആ​ദ്യ വി​ജ​യ​മാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റേ​ത്. ഗ്രൂ​പ്പി​ലെ ന്യൂ​സീ​ല​ൻ​ഡും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ആ​ദ്യ മ​ത്സ​രം മ​ഴ മു​ട​ക്കി​യി​രു​ന്നു.

Sports

സ്മൃ​തി​ക്കും ഷെ​ഫാ​ലി​ക്കും അ​ർ​ധ​സെ​ഞ്ചു​റി; ല​ങ്ക​യ്ക്ക് കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 221 റ​ൺ​സെ​ടു​ത്തു. അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച ഷെ​ഫാ​ലി വ​ർ​മ​യും (79) സ്‌​മൃ​തി മ​ന്ദാ​ന​യു​മാ​ണ് (80) ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി​യ​ത്.

ഒ​ന്നാം വി​ക്ക​റ്റി​ൽ‌ 162 റ​ൺ​സാ​ണ് മ​ന്ദാ​ന - ഷെ​ഫാ​ലി സ​ഖ്യം കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ടി20 ​ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൂ​ട്ടു​കെ​ട്ടാ​ണി​ത്. 46 പ​ന്തു​ക​ളി​ൽ 79 റ​ൺ​സ് നേ​ടി ഷെ​ഫാ​ലി മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ 48 പ​ന്തി​ൽ 80 റ​ൺ​സ് നേ​ടി സ്മൃ​തി​യും മ​ട​ങ്ങി.

പി​ന്നാ​ലെ​യെ​ത്തി​യ റി​ച്ച ഘോ​ഷും ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി. 16 പ​ന്തി​ൽ 40 റ​ൺ​സു​മാ​യി റി​ച്ച ഘോ​ഷും 10 പ​ന്തി​ൽ 16 റ​ൺ​സ് നേ​ടി ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും പു​റ​ത്താ​കാ​തെ നി​ന്നു. അ​വ​സാ​ന ര​ണ്ട്ഓ​വ​റി​ൽ 37 റ​ൺ​സാ​ണ് ഇ​ന്ത്യ അ​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തി​നി​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ പ​തി​നാ​യി​രം റ​ൺ​സെ​ന്ന നാ​ഴി​ക​ക്ക​ല്ലും സ​മൃ​തി മ​ന്ദാ​ന പി​ന്നി​ട്ടു. 280 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്നാ​ണ് സ്മൃ​തി​യു​ടെ നേ​ട്ടം. ഇ​തോ​ടെ 291 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്ന് 10,000 റ​ൺ​സ് തി​ക​ച്ച മി​താ​ലി രാ​ജി​ന്‍റെ റി​ക്കാ​ർ​ഡും സ്‌​മൃ​തി ത​ക​ർ​ത്തു.

 

 

Sports

കാ​ര്യ​വ​ട്ടം ടി20; ​ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും. ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ ച​മ​രി അ​ത്ത​പ്പ​ത്തു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും അ​നാ​യാ​സം ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ വ​നി​താ ടീം. ​ആ​ശ്വാ​സ​ജ​യ ജ​യം തേ​ടി​യാ​ണ് ല​ങ്ക​ൻ വ​നി​ത​ക​ൾ കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. ര​ണ്ട് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ന്ത്യ​യും ല​ങ്ക​യും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

അ​സു​ഖ ബാ​ധി​ത​യാ​യ ജ​മീ​മ റോ​ഡ്രീ​ഗ്‌​സ്, ക്രാ​ന്തി ഗൗ​ഡ് എ​ന്നി​വ​ർ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ​നി​ന്നു പു​റ​ത്താ​യ​പ്പോ​ൾ ഹ​ർ​ലീ​ൻ ഡി​യോ​ൾ, അ​രു​ന്ധ​തി റെ​ഡ്ഡി എ​ന്നി​വ​ർ ടീ​മി​ലെ​ത്തി. ഇ​നോ​ക, മ​ൽ​കി എ​ന്നി​വ​ർ​ക്ക് പ​ക​ര​മാ​യി ര​ശ്‌​മി​ക സേ​വ​ൻ​ഡി, കാ​വ്യ കാ​വി​ന്ദി എ​ന്നി​വ​ർ ല​ങ്ക​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ സ്ഥാ​നം പി​ടി​ച്ചു.

ഇ​ന്ത്യ​ൻ പ്ലെ​യിം​ഗ് ഇ​ല​വ​ൻ: ഷ​ഫാ​ലി വ​ർ​മ, സ്മൃ​തി മ​ന്ദാ​ന, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ന്‍), റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, അ​മ​ൻ​ജോ​ത് കൗ​ർ, അ​രു​ന്ധ​തി റെ​ഡ്ഡി, വൈ​ഷ്ണ​വി ശ​ർ​മ, രേ​ണു​ക സിം​ഗ് താ​ക്കൂ​ർ, ശ്രീ ​ച​ര​ണി.

ശ്രീ​ല​ങ്ക പ്ലെ​യിം​ഗ് ഇ​ല​വ​ൻ: എ.​ഹാ​സി​നി , ച​മാ​രി അ​ത്ത​പ്പ​ത്തു (ക്യാ​പ്റ്റ​ന്‍), ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ, ക​വി​ഷ ദി​ൽ​ഹാ​രി, ഇ​മേ​ഷ ദു​ലാ​നി, നി​ലാ​ക്ഷി​ക സി​ൽ​വ, കൗ​ഷാ​നി നു​ത്യം​ഗ​ന (വി​ക്ക​റ്റ് കീ​പ്പ​ർ), മ​ൽ​ഷ ഷെ​ഹാ​നി, ര​ശ്മി​ക സേ​വ​ൻ​ഡി, കാ​വ്യ കാ​വി​ന്ദി, നി​മി​ഷ മ​ദു​ഷാ​നി.

 

Sports

വെ​ടി​ക്കെ​ട്ടു​മാ​യി ഷെ​ഫാ​ലി; ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം

വി​ശാ​ഖ​പ​ട്ട​ണം: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടി20 ​ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 129 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം 11. 5 ഓ​വ​ർ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു.

ഷെ​ഫാ​ലി വ​ർ​മ​യു​ടെ (69) വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഗം​ഭീ​ര വി​ജ​യം സ​മ്മാ​നി​ച്ച​ത്. ജെ​മീ​മ റോ​ഡ്രി​ഗ​സ് (26) സ്‌​മൃ​തി മ​ന്ദാ​ന (14) ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (10) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ 128 റ​ൺ​സാ​ണ് നേ​ടി​യ​ത്. ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി സ​മ​ര വി​ക്ര​മ (33), ച​മാ​രി അ​ട്ടാ​പു​ട്ടു (31), ഹ​സി​നി പെ​രേ​ര (22) എ​ന്നി​വ​ർ തി​ള​ങ്ങി.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി വൈ​ഷ്ണ​വി ശ​ർ​മ, ച​ര​ണി എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-0 മു​ന്നി​ലെ​ത്തി.

 

Sports

ഇ​ന്ത്യ - ശ്രീ​ല​ങ്ക പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി കാ​ര്യ​വ​ട്ടം; മ​ത്സ​രം 26ന്

തി​രു​വ​ന​ന്ത​പു​രം: ലോ​ക ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ഇ​ന്ത്യ- ശ്രീ​ല​ങ്ക വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് ടീ​മു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്.

ഡി​സം​ബ​ർ 26, 28, 30 തീ​യ​തി​ക​ളി​ലാ​യി കാ​ര്യ​വ​ട്ടം സ്പോ​ർ​ട്‌​സ് ഹ​ബ് ഗ്രീ​ൻ​ഫീ​ൽ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് കേ​ര​ളം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.40ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തു​ന്ന ടീ​മു​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ലാ​ണ് താ​മ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 25ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ ശ്രീ​ല​ങ്ക​ൻ ടീ​മും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ഇ​ന്ത്യ​ൻ ടീ​മും ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 250 രൂ​പ നി​ര​ക്കി​ൽ ജ​ന​റ​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കും. ഹോ​സ്പി​റ്റാ​ലി​റ്റി സീ​റ്റു​ക​ൾ​ക്ക് 3000 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

International

ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റ്; ശ്രീ​ല​ങ്ക​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

കൊ​ളം​ബോ: ദി​ത്വ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച ശ്രീ​ല​ങ്ക​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പേ​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 132 പേ​ർ മ​രി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം. ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ക​ണ​ക്കു​പ്ര​കാ​രം 176 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​മാ​ണി​ത്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം പ​ല​യി​ട​ങ്ങ​ളി​ലും ആ​ശ​യ​വി​നി​മ​യം ത​ട​സ​പ്പെ​ട്ടു. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ സേ​ന അ​റി​യി​ച്ചു.

ഡി​സം​ബ​ർ 16 വ​രെ സ്‌​കൂ​ളു​ക​ൾ അ​ട​ച്ചി​ടും. പ്ര​ള​യ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളും സ്‌​ഥാ​പ​ന​ങ്ങ​ളും ത​ക​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട 43,995 പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​നു സ​മീ​പ​ത്ത് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ചു​ഴ​ലി​ക്കാ​റ്റ് തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്‌​നാ​ട്ടി​ൽ ക​ന​ത്ത ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു.

National

ശ്രീലങ്കയിൽ നാശംവിതച്ച് 'ഡിറ്റ് വാ'; മരണസംഖ്യ 50 കടന്നു, ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്

ചെന്നൈ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 56 പേർ മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക അറിയിപ്പ്. ഇരുപതോളം ജില്ലകളിലായി 44,000 പേരെ പ്രളയം നേരിട്ടു ബാധിച്ചു. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി.

അതേസമയം, ലങ്കൻ സർക്കാരിന്‍റെ അഭ്യർഥന പ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാൻ അഭ്യർഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.

അതേസമയം, ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റ്‌ വടക്ക് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്. ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

Kerala

'ഡിറ്റ് വാ' ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും മഴ കനക്കും, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്രന്യൂനമർദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30ന് രാവിലെയോടെ വടക്കൻ തമിഴ്നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

അതേസമയം, ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്നാട് -ആന്ധ്രാ -പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നാലുജില്ലകളിൽ റെഡ് അലർട്ടും ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Sports

പെ​ൺ​പു​ലി​ക​ൾ ഇ​ന്നി​റ​ങ്ങു​ന്നു; വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ഇ​ന്ന് തു​ട​ക്കം

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി20 ആ​വേ​ശം അ​വ​സാ​നി​ക്കും മു​ന്പേ വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് 2025ന് ​ഇ​ന്ന് തു​ട​ക്കം. ക​പ്പു​യ​ർ​ത്താ​ൻ സ​ർ​വ സ​ജ്ജ​മാ​യ ഇ​ന്ത്യ​ൻ സം​ഘം ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടും. ഗു​വാ​ഹ​ത്തി ബ​ര്‍​സ​പാ​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ച്ച​യ്ക്കു മൂ​ന്നി​നാ​ണ് മ​ത്സ​രം.

സെ​പ്റ്റം​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ ര​ണ്ടു വ​രെ ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യാ​ണ് 13-ാം പ​തി​പ്പ് ന​ട​ക്കു​ന്ന​ത്. എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്ക് ഇ​ത്ത​വ​ണ ക​പ്പു​യ​ർ​ത്താ​ൻ വ​ലി​യ അ​വ​സ​ര​മാ​ണു​ള്ള​ത്.

ച​രി​ത്ര​ത്തി​ലെ​ത​ന്നെ മി​ക​ച്ച ടീ​മാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ന​യി​ക്കു​ന്ന നീ​ല​പ്പ​ട. ഏ​ത ടീ​മി​നെ​യും വീ​ഴ്ത്താ​ൻ കെ​ൽ​പ്പു​ള്ള​വ​ർ; മി​ക​ച്ച ഫോ​മി​ലും. ആ​തി​ഥേ​യ​രെ​ന്ന മു​ൻ​ഗ​ണ​ന​യും ഗു​ണം ചെ​യ്യും.

ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ

പു​രു​ഷ ക്രി​ക്ക​റ്റി​ലേ​തി​ന് സ​മാ​ന​മാ​യി ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പോ​രാ​ട്ട​ത്തി​ലാ​യി​രി​ക്കും എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​ക​ൾ. പു​രു​ഷ ക്രി​ക്ക​റ്റ് നേ​ട്ട​ത്തി​നു പി​ന്നാ​ലെ വ​നി​ത ക്രി​ക്ക​റ്റി​ലും ജ​യ​മാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 12ന് ​ഓ​സ്ട്രേ​ലി​യ​യെ​യും 19ന് ​ഇം​ഗ്ല​ണ്ടി​നെ​യും നി​ർ​ണാ​യ​ക പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ നേ​രി​ടും. റൗ​ണ്ട് റോ​ബി​ൻ ഫോ​ർ​മാ​റ്റ് അ​നു​സ​രി​ച്ച് ഓ​രോ മ​ത്സ​ര​വും പ്ര​ധാ​ന​മാ​ണ്. മി​ക​ച്ച നാ​ല് ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ൽ ക​ട​ക്കും.

പാ​ക്കി​സ്ഥാ​ൻ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ മ​ത്സ​രം ഒ​ക്ടോ​ബ​ർ 29ന് ​കൊ​ളം​ബോ​യി​ൽ ന​ട​ക്കും. അ​ല്ലെ​ങ്കി​ൽ ഗു​വാ​ഹ​ത്തി ആ​ദ്യ സെ​മി​ഫൈ​ന​ലി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ഓ​സ്ട്രേ​ലി​യ ഏ​ഴും ഇം​ഗ്ല​ണ്ട് അ​ഞ്ചും കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ച​രി​ത്രം കു​റി​ക്കു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ പെ​ണ്‍​പ​ട​യു​ടെ ല​ക്ഷ്യം.

ടീം ​ക​രു​ത്ത്

ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ വൈ​സ് ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ദീ​പ്തി ശ​ർ​മ, രേ​ണു​ക സിം​ഗ് താ​ക്കൂ​ർ, രാ​ധ യാ​ദ​വ് എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​രി​ച​യ​സ​ന്പ​ന്ന​രും യു​വ​താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ശ​ക്ത​രാ​ണ്.

സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ത്തു​ന്ന ടീം ​വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്.

ബാ​റ്റ​ർ​ക്ക് അ​നു​കൂ​ലം

ഗു​വാ​ഹ​ത്തി​യി​ലെ ബ​ർ​സ​പാ​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം ബാ​റ്റിം​ഗി​ന് അ​നു​കൂ​ല​മാ​ണ്. പേ​സ​ർ​മാ​ർ​ക്ക് തു​ട​ക്ക​ത്തി​ൽ അ​നു​കൂ​ല​മെ​ങ്കി​ലും സ്പി​ന്ന​ർ​മാ​ർ ഒ​ടു​വി​ൽ ക​ളം വാ​ഴും. 10 പി​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​ഗ്രൗ​ണ്ടി​ൽ ഇ​തു​വ​രെ മൂ​ന്ന് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മേ ന​ട​ന്നി​ട്ടു​ള്ളൂ. ഇ​വ​യെ​ല്ലാം 2019ലാ​ണ്.

ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്

ഇ​രുരാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്ക് വ​ലി​യ മു​ൻ​തൂ​ക്ക​മാ​ണു​ള്ള​ത്. ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ 33 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ ജ​യം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ മൂ​ന്ന് മ​ത്സ​ര​മാ​ണ് ശ്രീ​ല​ങ്ക ജ​യി​ച്ച​ത്. അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് എ​ണ്ണ​ത്തി​ലും ഇ​ന്ത്യ ജ​യം നേ​ടി.

ഇ​ന്ത്യ​ൻ വ​നി​താ ടീം

​ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാപറ്റൻ), സ്മൃ​തി മ​ന്ദാ​ന, പ്ര​തീ​ക റാ​വ​ൽ, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, റി​ച്ച ഘോ​ഷ്, ഉ​മാ ചേ​ത്രി, രേ​ണു​ക സിം​ഗ് താ​ക്കൂ​ർ, ദീ​പ്തി ശ​ർ​മ, സ്നേ​ഹ റാ​ണ, ശ്രീ ​ച​ര​ണി, രാ​ധ യാ​ദ​വ്, അ​മ​ൻ​ജോ​ത് കൗ​ർ, അ​രു​ന്ധ​തി റെ​ഡ്ഢി, ക്രാ​ന്തി ഗാ​ഡ്.
റി​സ​ർ​വ് താ​ര​ങ്ങ​ൾ: തേ​ജ​ൽ ഹ​സ​ബ്നി​സ്, പ്രേ​മ റാ​വ​ത്ത്, പ്രി​യ മി​ശ്ര, മി​ന്നു മ​ണി, സ​യാ​ലി സ​ത്ഘ​രെ.

ശ്രീ​ല​ങ്ക ടീം

​ച​മാ​രി അ​ട്ട​പ്പ​ട്ടു (ക്യാപ്റ്റൻ), ഹാ​സി​നി പെ​രേ​ര, വി​ഷ്മി ഗു​ണ​ര​ത്നെ, ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ, ക​വീ​ശ ദി​ൽ​ഹാ​രി, നീ​ല​ക്ഷി​ക സി​ൽ​വ, അ​നു​ഷ്ക സ​ഞ്ജീ​വ​നി, ഇ​മേ​ഷ ദു​ലാ​നി, ദേ​വ്മി വി​ഹാം​ഗ, പി​യൂ​മി വ​ത്സ​ല, ഇ​നോ​ക ര​ണ​വീ​ര, സു​ഗ​ന്ദി​ക ദ​സ​ന​യ​ക, ഉ​ദേ​ശി​ക പ്ര​ബോ​ധ​നി, മാ​ൽ​കി മ​ഡാ​ര, അ​ച്ചി​നി കു​ല​സൂ​ര്യ.

റി​സ​ർ​വ് താ​രം: ഇ​നോ​ഷി ഫെ​ർ​ണാ​ണ്ടോ.

Latest News

Up